ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പന്തളം ബ്ലോക്ക്പഞ്ചായത്ത് രൂപീകരണവും ചരിത്രവും
പത്തനംതിട്ട ജില്ലയിലെ പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് പന്തളം ബ്ലോക്ക്പഞ്ചായത്ത്.ഇതിന്റെ ആസ്ഥാനം കുളനടയിലാണ്.പന്തളം പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ ചരിത്രവുമായി ഈ ബ്ലോക്ക്പഞ്ചായത്തിന്റെ വളർച്ച അടുത്ത ബന്ധം പുലർത്തുന്നു.
ചരിത്ര പശ്ചാത്തലം
ഇന്നത്തെ പത്തനംതിട്ട ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങൾ പുരാതനകാലത്ത് പന്തളം രാജവംശത്തിന്റെ ഭരണപരിധിയിലായിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. പന്തളം രാജവംശത്തിന് തമിഴ്നാട്ടിലെ പാണ്ഡ്യ രാജവംശവുമായി ബന്ധമുണ്ടായിരുന്നുവെന്ന പരമ്പരാഗത വിശ്വാസവുമുണ്ട്.
ഇന്നത്തെ പത്തനംതിട്ട ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങൾ പുരാതനകാലത്ത് പന്തളം രാജവംശത്തിന്റെ ഭരണപരിധിയിലായിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.പന്തളം രാജവംശത്തിന് തമിഴ്നാട്ടിലെ പാണ്ഡ്യ രാജവംശവുമായി ബന്ധമുണ്ടായിരുന്നുവെന്ന പരമ്പരാഗത വിശ്വാസവുമുണ്ട്
1812ൽ റാണിപാർവ്വതി ഭായ്യുടെ ഭരണകാലത്ത് പന്തളം തിരുവിതാംകൂറിനോട് ചേർക്കപെട്ടു.ഐരൂർ സ്വരൂപം എന്നറിയപ്പെടുന്ന ഈ രാജകുടുംബം ശബരിമലയുമായും ശ്രീഅയ്യപ്പസ്വാമിയുമായും അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.പന്തളം കൊട്ടാരത്തിന്റെ ശ്രീ അയ്യപ്പൻ വളർന്നതെന്ന വിശ്വാസം നിലനിൽക്കുന്നത്.ഇന്നും ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കപെടുന്നു.
പത്തനംതിട്ട ജില്ലയുടെ രൂപീകരണം
കേരളത്തിലെ പതിമൂന്നാമത്തെ റവന്യൂ ജില്ലയായ പത്തനംതിട്ട 1982 നവംബർ 1 നാണ് നിലവിൽ വന്നത്.അന്നത്തെ ആലപ്പുഴ,കൊല്ലം,ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് പുതിയ ജില്ലാ രൂപീകരിച്ചു.
ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ
കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ 21 ഗ്രാമങ്ങൾ
കുന്നത്തൂർ താലൂക്കിലെ 9 ഗ്രാമങ്ങൾ
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ,മാവേലിക്കര ,തിരുവല്ല താലൂക്കുകളിലെ ഗ്രാമങ്ങൾ
ഇടുക്കി ജില്ലയിലെ ശബരിമല പ്രദേശവും വടക്കൻ പമ്പാ താഴ്വരയുടെ ഭാഗങ്ങളും എന്നിവ ഉൾപ്പെടുത്തി.
1983 ജൂൺ 9 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവുപ്രകാരം പത്തനംതിട്ട ജില്ലയിലെ താലൂക്ക് അതിർത്തികൾ പുനഃക്രമീകരിക്കപ്പെട്ടു.ഇതോടെ അടൂർ,കോഴഞ്ചേരി,റാന്നി മല്ലപ്പള്ളി തിരുവല്ല എന്നീ അഞ്ച് താലൂക്കുകൾ നിലവിൽ വന്നു.
പന്തളം മേഖലയിലെ ഭരണവികാസം
ജില്ലാ പുനഃസംഘടനയ്ക്കുശേഷം ഗ്രാമീണ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുന്നതിനായി വിവിധ ബ്ലോക്ക്പഞ്ചായത്തുകൾ ശക്തിപ്പെടുത്തപ്പെട്ടു.ഈ സാഹചര്യത്തിലാണ് പന്തളം മേഖലയിലെ ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിക്കുന്ന ഇടത്തരം തദ്ദേശസ്വയംഭരണ സ്ഥാപനമായി പന്തളം ബ്ലോക്ക്പഞ്ചായത്ത് പ്രവർത്തനം വ്യാപിപ്പിച്ചത്.
കുളനടയും പന്തളം ബ്ലോക്ക്പഞ്ചായത്തും
പന്തളം ബ്ലോക്ക്പഞ്ചായത്തിന്റെ ആസ്ഥാനം കുളനടയിലാണ്.കുളനട പ്രദേശം ചരിത്രപരമായും കാർഷികപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള മേഖലയാണ്.ബ്ലോക്ക്പഞ്ചായത്തിന്റെ ഭരണപരവും വികസനപരവുമായ പ്രവർത്തനങ്ങൾ ഇവിടെ നിന്നാണ് ഏകോപിപ്പിക്കുന്നത്.
പ്രധാന പ്രവത്തനങ്ങൾ
ഗ്രാമീണ റോഡ് വികാസം
കുടിവെള്ള പദ്ധതികൾ
കാർഷിക വികസന പരിപാടികൾ
വനിതാ ശാക്തീകരണ പദ്ധതികൾ
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പദ്ധതികൾ
ആരോഗ്യ സംരക്ഷണ പദ്ധതികൾ
വിദ്യാഭ്യാസ പിന്തുണ പരിപാടികൾ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (VBGRAMG)